Thursday, September 24, 2026 | Kerala / National / International Edition

ജെ. സി.ഐ അലുമിനി ക്ലബ്ബ് സ്ഥാപക ദിന ആഘോഷത്തോടനുബന്ധിച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു.

By Published: September 22, 2026 (2 days ago) Reading time: 4 min 0 Views

കാഞ്ഞങ്ങാട്: ജെ. എ.സി സോൺ 19 കാഞ്ഞങ്ങാട് റീജിയൺ ജെ.സി.ഐ അലുമിനി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്ഥാപക ദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് മിംടെക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ ആരോഗ്യ രംഗത്ത് മുൻഗണന നൽകേണ്ട കാര്യങ്ങളും തീരുമാനങ്ങളും മാനുഷിക പരിഗണനകളും സംബന്ധിച്ച ബോധവൽക്കരണവുമായി പരിശീലന പരിപാടി സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ സി.പി. സേതു പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു റീജിയണൽ ചെയർമാൻ ബി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ജെ.എ.സി സോൺ വൈസ് ചെയർമാൻ ബി. മധുസൂദനൻ മുഖ്യാതിഥിയായി. ഡോക്ടർ നിതാന്ത്‌ ബാൽ ശ്യാം പരിശീലന ക്ലാസ്സ് കൈകാര്യം ചെയ്തു. ജെ.എ.സി സോൺ വൈസ് ചെയർമാൻ എം.വിനീത്, നിമിഷ നിതാന്ത്‌,,ജിത്തു ബേബി എന്നിവർ സംസാരിച്ചു. മിം ടെക് മാനേജർ കെ രാജി സ്വാഗതവും ജെ. എ. സി റീജിയണൽ സെക്രട്ടറി കെ. ശിവറാം നന്ദിയും പറഞ്ഞു.