Thursday, September 24, 2026 | Kerala / National / International Edition
Photo Gallery

രാമഗിരിയിൽ സി.പി.ഐ.എം വർഗ്ഗ,ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ ഉന്നത വിജയികൾക്കുള്ള അനുമോദനം നടന്നു.

September 24, 2026 adminfirstdial 1 photos
Share

രാവണേശ്വരം: സി.പി.ഐ.എം രാമഗിരി ഫസ്റ്റ് ബ്രാഞ്ചിന്റെ കീഴിൽ വരുന്ന ബാലസംഘം,
ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു,
എ. ഐ.കെ. എസ്,
എ. ഐ. ഡി.ഡബ്ല്യു.എ,
കെ.എസ്.കെ.ടി.യു,
പ്രവാസി സംഘം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ഉന്നത വിജയികൾക്കുള്ള അനുമോദനം സംഘടിപ്പിച്ചു. രാമ ഗിരിയിൽ നടന്ന അനുമോദന പരിപാടി കാസർഗോഡ് ജില്ല പഞ്ചായത്ത് മെമ്പർ ഡോക്ടർ സെറീന സലാം ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം രാമഗിരി ഫസ്റ്റ് ബ്രാഞ്ച് സെക്രട്ടറി അനീഷ് രാമഗിരി അധ്യക്ഷത വഹിച്ചുപ്രമുഖ സിനിമ താരവും മറിമായം ഫെയിമുമായ ഉണ്ണിരാജ് ചെറുവത്തൂർ മുഖ്യാതിഥിയായി സംബന്ധിച്ചു. . വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ജില്ലാ പഞ്ചായത്ത് മെമ്പർ ഡോക്ടർ സെറീന സലാം ഉപഹാരം നൽകി അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മടിക്കൈ ഡിവിഷൻ മെമ്പർ കെ.സബീഷ്, സി.പി.ഐ.എം ചിത്താരി ലോക്കൽ സെക്രട്ടറി പി. കൃഷ്ണൻ, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം കെ.ചന്ദ്രൻ, കർഷകസംഘം ചിത്താരി വില്ലേജ് പ്രസിഡണ്ട് ബി. മാധവൻ,കർഷക തൊഴിലാളി യൂണിയൻ, പ്രവാസി സംഘം ചിത്താരി വില്ലേജ് സെക്രട്ടറി പി. മഞ്ജുനാഥൻ, ഡി.വൈ.എഫ്.ഐ ചിത്താരി വില്ലേജ് ട്രഷറർ ശരണ്യ, ബാലസംഘം വില്ലേജ് സെക്രട്ടറി ഹരിചന്ദ്, സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ. പവിത്രൻ, എസ്. ശശി, ടി. ശാന്തകുമാരി, എ. കെ. ജിതിൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ രാജു രാമഗിരി സ്വാഗതവും ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗം പി. എസ്.ആനന്ദ് നന്ദിയും പറഞ്ഞു. തുടർന്ന് സനൽ പാടിക്കാനത്തിന്റെ പാട്ടും പറച്ചിലും മെന്റലിസവും വിവിധ കലാപരിപാടികളും അരങ്ങേറി.