Saturday, October 3, 2026 | Kerala / National / International Edition
BREAKING NEWS
TOP STORY ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി ഖാദിശിശുവികസന പദ്ധതി പോഷണ മാസാചരണം -2026 ഭാഗമായി അജാനൂരിൽ ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ പോഷക പുലരി പരിപാടി നടന്നു വ്യവസായം നവീകരിച്ച് സംരക്ഷിക്കണം , തൊഴിലും കൂലിയും സംരക്ഷികുക സാമൂഹിക സുരക്ഷ പദ്ധതികൾ കലോചിതമായി പരിഷ് ക്കരിക്കണമെന്ന് കാസർഗോഡ് ഖാദി വർക്കേഴ്സ് യൂണിയൻ( CITU ) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ അതികൃത രോട് ആവശ്യപ്പെട്ടു. നവാഗതം :സാഹിത്യസദസ്സിന് തുടക്കമായി പി മാണിക്കുഞ്ഞി അനുസ്മരണം നടന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി ഖാദിശിശുവികസന പദ്ധതി പോഷണ മാസാചരണം -2026 ഭാഗമായി അജാനൂരിൽ ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ പോഷക പുലരി പരിപാടി നടന്നു വ്യവസായം നവീകരിച്ച് സംരക്ഷിക്കണം , തൊഴിലും കൂലിയും സംരക്ഷികുക സാമൂഹിക സുരക്ഷ പദ്ധതികൾ കലോചിതമായി പരിഷ് ക്കരിക്കണമെന്ന് കാസർഗോഡ് ഖാദി വർക്കേഴ്സ് യൂണിയൻ( CITU ) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ അതികൃത രോട് ആവശ്യപ്പെട്ടു. LIVE

അജാനൂർ പഞ്ചായത്തിലെ ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രം ലാബ് പരിശോധന ഒക്ടോബർ 1 മുതൽ രാവിലെ 8:30. ന്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി ഉദ്ഘാടനം നിർവഹിച്ചു.

By adminfirstdial Published: October 1, 2026 (3 days ago) Reading time: 4 min 6 Views
ADVERTISEMENT

അജാനൂർ പഞ്ചായത്തിലെ ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രം ലാബ് പരിശോധന ഒക്ടോബർ 1 മുതൽ രാവിലെ 8:30. ന്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി ഉദ്ഘാടനം നിർവഹിച്ചു.

മാവുങ്കാൽ : അജാനൂർ പഞ്ചായത്തിലെ ജനങ്ങൾക്ക് മികച്ച ആരോഗ്യ സേവനം നൽകുന്നതിന്റെ ഭാഗമായി ‘നിങ്ങളുടെ സൗകര്യം ഞങ്ങളുടെ മുൻഗണന ‘എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് പരിശോധന സമയം ഒക്ടോബർ ഒന്നു മുതൽ രാവിലെ എട്ടര മണി മുതൽ ആരംഭിച്ചു. എച്ച്.എം.സിയുടെ നേതൃത്വത്തിൽ പുതുതായി ഒരു സ്റ്റാഫിനെ നിയമിച്ചുകൊണ്ടാണ് ഈ പ്രവർത്തനങ്ങൾ ലഭ്യമാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്. പ്രവർത്തനത്തിന്റെ ഉദ്ഘാടനം അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.വി. രാഘവൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി. കാവ്യ, പഞ്ചായത്ത് മെമ്പർ സജി, എച്ച്. എം. സി മെമ്പർമാരായ വി, രാധാകൃഷ്ണൻ, പി. പത്മനാഭൻ, ലാബ് ടെക്നീഷ്യൻ സൂപ്പർവൈസർ സതീശൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ കെ. സി.ധനേഷ് സ്വാഗതവും ലേഡി ഹെൽത്ത് ഇൻസ്പെക്ടർ വി.രാജി നന്ദിയും പറഞ്ഞു. രക്ത പരിശോധന ആവശ്യമുള്ള രോഗികൾ മുൻകൂട്ടി തന്നെ ഡോക്ടറെ കണ്ട് ഈ ഹെൽത്ത് വഴി കമ്പ്യൂട്ടറും ലാബ് ടെസ്റ്റുകളും എന്റർ ചെയ്യിപ്പിക്കാൻ ശ്രമിക്കേണ്ടതാണ്.ഇതിനായി ഡോക്ടർമാർക്കും പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. ഒ. പി ടിക്കറ്റ് എടുക്കുന്നതിന് വേണ്ടി ആശുപത്രിയിൽ എത്തുന്ന രോഗികൾ വരിനിൽക്കാതെ വേഗത്തിൽ ഓ. പി ടിക്കറ്റ് എടുക്കുന്നതിനായി ക്യു ആർ കോഡുകൾ ആരോഗ്യ കേന്ദ്രത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ക്യു ആർ കോഡ് സ്കാൻ ചെയ്യാൻ സാധിക്കാത്തവർക്കായി പതിവുപോലെ തന്നെ ആശുപത്രി റിസപ്ഷനിൽ ചെന്ന് നേരിട്ടും ഒ. പി ടിക്കറ്റ് എടുക്കാവുന്നതാണ്. യു.എച്ച്. ഡി കാർഡുകൾ ഇല്ലാത്തവർ ആധാർ കാർഡ് കൈവശം വെക്കേണ്ടതാണെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.

ADVERTISEMENT