Thursday, November 19, 2026 | Kerala / National / International Edition

ലഹരിക്കെതിരെയുളള ഹ്രസ്വചിത്രം ഹംറാഹ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു

By adminfirstdial Published: October 7, 2026 (1 month ago) Reading time: 4 min 11 Views
Share WhatsApp Facebook
ADVERTISEMENT

ലഹരിക്കെതിരെയുളള ഹ്രസ്വചിത്രം ഹംറാഹ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു

തിരുവനന്തപുരം : ലഹരി വ്യാപനത്തിനെതിരെ കേരള സർക്കാർ ആരംഭിച്ച തൂഫാൻ ബൃഹത് പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിർമ്മിച്ച ഹംറാഹ് എന്ന ഹ്രസ്വചിത്രത്തിൻറെ പ്രകാശനകർമ്മം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് നിര്‍വഹിച്ചു.പൊതുജനങ്ങളും വിദ്യാർത്ഥികളും പോലീസും ഒന്നിച്ച് ലഹരിക്കെതിരെ തീർത്തും വ്യത്യസ്തമായ രീതിയിൽ പൊരുതുന്ന രീതിയിലാണ് കഥാഗതി.ആദ്യന്തം സസ്പെൻസ് നിറഞ്ഞതാണ് ഹംറാഹിൻറെ പ്രമേയം. നീലേശ്വരത്തും പരിസരപ്രദേശങ്ങളിലുമാണ് ചിത്രീകരണം. ഡോ.സുനിൽകുമാർ കോറോത്തിൻറെ തിരക്കഥയെ അടിസ്ഥാനമാക്കി സജീവൻ വെങ്ങാട്ട് ആണ് ഹ്രസ്വചിത്രത്തിൻറെ സംവിധാനം നിർവ്വഹിച്ചത്. ഹാഷിം റഹ്മാൻ ആണ് ക്രിയേറ്റീവ് കോർഡിനേറ്റർ.പ്രകാശനചടങ്ങിൽ സജീവൻ വെങ്ങാട്ട്, ഡോ.സുനിൽകുമാർ കോറോത്ത്,ഹാഷിം റഹ്മാൻ, എ.മുഹമ്മദ് അസ്ലം എന്നിവർ സംബന്ധിച്ചു.മഹേഷ് മണിയറ,വിനോദ് ആലന്തട്ട, വിജേഷ് കാരി, വീരമണി ചെറുവത്തൂർ, മിഥുൻ, അഭി,ശ്രീലക്ഷ്മി,ആതിര,ധനലക്ഷ്മി എന്നിവരാണ് അഭിനേതാക്കൾ

ADVERTISEMENT