Thursday, September 24, 2026 | Kerala / National / International Edition

നവാഗതം :സാഹിത്യസദസ്സിന് തുടക്കമായി

By Published: September 22, 2026 (2 days ago) Reading time: 4 min 1 Views

പുല്ലൂർ :വണ്ണാർവയൽഅഡ്വ. പി കൃഷ്ണൻ നായർ സ്മാരക ഗ്രന്ഥാലയത്തിൽ നവാഗതം പരിപാടിക്ക് തുടക്കമായി.മാധ്യമപ്രവർത്തകൻ അനിൽപുളിക്കാലിൻ്റെഒരു മഞ്ഞ് കണമായി അവൾ, എന്നനോവലൈറ്റിൻ്റെ ആസ്വാദനം നടന്നു
സാഹിത്യ രംഗത്ത് എഴുതിതുടങ്ങുന്നഎഴുത്തുകാരുടെ സർഗ്ഗസൃഷ്ടികൾ പരിചയപ്പെടുത്തുന്ന പരിപാടിയാണ്
നവാഗതം.
എഴുത്തിൻ്റെ സാധ്യതകളെ കണ്ടെത്തി
സർഗ്ഗസൃഷ്ടികളെ വിലയിരുത്തുന്നതിനാണ് നവാഗതം ലക്ഷ്യമിടുന്നത്.അനിൽ പുളിക്കാൽ
എഴുതിയ ആദ്യ നോവലൈറ്റി
ൻ്റെ ആസ്വാദനം നടന്നു.
പെരിയ മഹാത്മ ബഡ്സ് സ്കൂൾ പ്രിൻസിപ്പാൾ ദീപാ പെരൂർ
നോവലൈറ്റിൻ്റെ ആസ്വാദനം അവതരിപ്പിച്ചു. നവാഗതത്തിലെ വായനാ സദസ്സിന് മുന്നിൽ നോവലൈറ്റ് വായനക്കെടുത്തു. ഗ്രന്ഥാലയം പ്രസിഡൻ്റ് പി പത്മനാഭൻ അധ്യക്ഷനായി ചരിത്രകാരൻ ഡോ സി ബാലൻ, എഴുത്തുകാരൻ അജയൻ ചാലിങ്കാൽ,
കവയിത്രി അനുശ്രി , വി .ഇ.ഒ നിജാസ്, സൗമ്യ രവീന്ദ്രൻ ,പി.വി. ശ്യാമള ടീച്ചർ, രാജൻ വിഷ്ണുമംഗലം, രാജീവൻ എക്കാൽ,
ദേവികാ കമൽ എന്നിവർ സംസാരിച്ചു.