Thursday, September 24, 2026 | Kerala / National / International Edition

പി മാണിക്കുഞ്ഞി അനുസ്മരണം നടന്നു.

By Published: September 22, 2026 (2 days ago) Reading time: 4 min 1 Views

വെള്ളിക്കോത്ത്:അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കാഞങ്ങാട് ഏരിയ കമ്മിയുടെ നേതൃത്വത്തിൽ പി. മാണിക്കുഞ്ഞി അനുസ്‌മരണ പരിപാടി സംഘടിപ്പിച്ചു.അജാനൂരിലും, കാഞങ്ങാട് ഏരിയയിലും മഹിള പ്രസ്ഥാനം കെട്ടിപടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മടിയനിലെ പി. മാണി കുഞ്ഞി യുടെ അനുസ്‌മരണ പരിപാടിയിൽ അസോസിയേഷൻ ജില്ല വൈസ് പ്രസിഡണ്ട് സുനു ഗംഗാധരൻ അനുസ്‌മരണ പ്രഭാഷണം നടത്തി. കെ.വി. ശകുന്തള അധ്യക്ഷത വഹിച്ചു.ജില്ലാകമ്മറ്റി അംഗങ്ങളായ ദേവി രവീന്ദ്രൻ , ഫൗസിയ ഷെരീഫ്, ഏരിയ കമ്മറ്റി അംഗങ്ങളായ കെ. വി.ലക്ഷ്മി. വി. വി.തുളസി, ടി.ശോഭ സരസ കിഴക്കും കര സുനിത രാവണേശ്വരം, ബിന്ദു പുല്ലൂർ,കെ. സുമതി എന്നിവർ സംബന്ധിച്ചു. മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി കെ.വി. സുജാത ടീച്ചർ സ്വാഗതം പറഞ്ഞു.