Thursday, September 24, 2026 | Kerala / National / International Edition

മഹാകവി പി’ സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഷീ ക്യാമ്പ് സംഘടിപ്പിച്ച് കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബ്.

By Published: September 22, 2026 (2 days ago) Reading time: 4 min 2 Views


വെള്ളിക്കോത്ത് : കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വെള്ളിക്കോത്ത് മഹാകവി പി’ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ബോധവൽക്കരണത്തിന്റെ ഭാഗമായി ഷീ ക്യാമ്പ് സംഘടിപ്പിച്ചു. ഡോക്ടർ യു. കൃഷ്ണകുമാരി കാൻസർ ബോധവൽക്കരണ ക്ലാസ്സ് എടുത്തുകൊണ്ട് ഷീ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഡോക്ടർ ശ്രുതി, ഡോക്ടർ ശശിരേഖ എന്നിവർ ഗൈനിക്ക് ബോധവൽക്കരണം സംബന്ധിച്ച ക്ലാസ്സ് കൈകാര്യം ചെയ്തു. ടൗൺ ലയൺസ് ക്ലബ്ബ് സെക്രട്ടറി പി. നാരായണൻകുട്ടി നായർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഹേമമാലിനി, വി. എം ജോയി എന്നിവർ സംസാരിച്ചു. സ്കൂൾ കരിയർ ഗൈഡൻസ് കോർഡിനേറ്റർ സുകുമാരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.