കാഞ്ഞങ്ങാട്:കേരളത്തിലെ കരുത്തുറ്റ അധ്യാപക സംഘടനയായ കെ എസ് ടി എ കാസർഗോഡ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് അധ്യാപക മാർച്ചും ധർണയും സംഘടിപ്പിച്ചു.
▪️കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക .
▪️ദേശീയ വിദ്യാഭ്യാസ നയം 2020 തള്ളിക്കളയുക .
▪️പി എഫ് ആർ ഡി എ നിയമം പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കുക.
▪️അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കുക
▪️മാനദണ്ഡ വിരുദ്ധമായ സ്ഥലം മാറ്റങ്ങൾ അവസാനിപ്പിച്ച് ഓൺലൈൻ വഴിയുള്ള പൊതു സ്ഥലം മാറ്റം ഉടൻ നടത്തുക.
▪️ പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക
▪️ക്ഷാമബത്ത കുടിശിക അനുവദിച്ച ഉത്തരവ് നടപ്പിലാക്കുക
▪️സ്കൂൾ പോഷകാഹാര പദ്ധതിക്കുള്ള തുക വർദ്ധിപ്പിക്കുക.
തുടങ്ങിയ പ്രസക്തവും കാലികവുമായ അമ്പതോളം മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രക്ഷോഭം നടന്നത്.
കാഞ്ഞങ്ങാട് സ്വതന്ത്ര സമര സ്മൃതി മണ്ഡപത്തിന് സമീപത്ത് നിന്ന് അധ്യാപക മാർച്ചും നോർത്ത് കോട്ടച്ചേരിയിൽ ധർണ്ണയും നടന്നു.കല്യാശേരി എംഎൽഎ എം വിജിൻ ഉദ്ഘാടനം ചെയ്തു . കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് ആർ കെ ബിനു ,സംസ്ഥാന നിർവ്വാഹക സമിതി അംഗം കെ ഹരിദാസ്, സംസ്ഥാന സമിതിയംഗം എൻ കെ ലസിത എന്നിവർ പ്രസംഗിച്ചു.ജില്ല സെക്രട്ടറി ടി പ്രകാശൻ സ്വാഗതം പറഞ്ഞു.ജില്ലാ പ്രസിഡന്റ് കെ വി സുജാത അധ്യക്ഷത വഹിച്ചു .
ജില്ലാ ട്രഷറർ കെ വി രാജേഷ് നന്ദി പറഞ്ഞു.
പി ശ്രീകല, എം സുനിൽകുമാർ, കെ ജി പ്രതീശ്, കെ ലളിത, ഇ വിനോദ് കുമാർ, എം രമേശൻ , എം രാജേഷ്, വി കെ റീന എന്നിവർ പ്രകടനത്തിന് നേതൃത്വംനൽകി.ജില്ലയിലെ 500 ഓളം വിദ്യാലയങ്ങളിൽ നിന്നായി രണ്ടായിരത്തോളം അധ്യാപകർ മാർച്ചിൽ പങ്കെടുത്തു

കാഞ്ഞങ്ങാട്:കേരളത്തിലെ കരുത്തുറ്റ അധ്യാപക സംഘടനയായ കെ എസ് ടി എ കാസർഗോഡ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് അധ്യാപക മാർച്ചും ധർണയും സംഘടിപ്പിച്ചു.
