
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി
ബിരിക്കുളം: മുക്കട തേജസ്വിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു. ബിരിക്കുളത്തെ സവി സ്നേഹാലയയിൽ നടന്ന പരിപാടിയിലാണ് കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയത്.
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ക്ലബ്ബ് പ്രവർത്തകരായ പിപി നാസർ , പിപി അബൂബക്കർ , സുധീഷ്, രാഹുൽ, അഖിൽ, വിജേഷ്, ജയേഷ് എന്നിവർ നേതൃത്വം നൽകി.
കുട്ടികളോടൊപ്പം സമയം ചെലവഴിച്ചും ഭക്ഷണം വിതരണം ചെയ്തും ക്ലബ് പ്രവർത്തകർ പരിപാടിയിൽ സജീവമായി പങ്കാളികളായി. സമൂഹത്തിലെ പിന്നാക്കവിഭാഗങ്ങളോടും ഭിന്നശേഷിക്കാരായ കുട്ടികളോടും കരുതലും സഹകരണവും ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടർന്നും നടത്തുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.