Sunday, November 22, 2026 | Kerala / National / International Edition

ജില്ലാ കലോത്സവം സംഘാടക സമിതി രൂപീകരിച്ചു.

By adminfirstdial Published: October 9, 2026 (1 month ago) Reading time: 4 min 50 Views
Share WhatsApp Facebook
ADVERTISEMENT

ജില്ലാ കലോത്സവം സംഘാടക സമിതി രൂപീകരിച്ചു.

പെരിയ: ജില്ലാ കലോത്സവ സംഘാടക സമിതി രൂപീകരണ യോഗം ഉദുമ എം.എൽ എ കെ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം അധ്യക്ഷനായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുജാത, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബാലൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസി. സോയ കെ.കെ ജില്ലാ പഞ്ചായത്ത്സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ഇർഫാന ഇക്ബാൽ, ഓക്ലാവ് കൃഷ്ണൻ,എം. മനു, റീന തോമസ്പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസി ഡോ. സബിത സി.കെ
ഉദുമ പഞ്ചായത്ത് പ്രസി ചന്ദ്രൻ നാലാംവാതുക്കൽ, ബ്ലോക്ക് മെമ്പർ സിന്ധു പദ്മനാഭൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി. അഡ്വ. ബാബുരാജ് എം.കെ
ഗ്രാമപഞ്ചായത്ത് മെമ്പർ ഉഷ എൻ നായർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ രാഹുൽ രാജ് കെ.എ എസ് എന്നിവർ സംസാരിച്ചു.ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ
വിവിധ വകുപ്പ് മേധാവികൾഉദ്യോഗസ്ഥർമുൻ ജനപ്രതിനിധികൾ
നാട്ടുകാർ രക്ഷിതാക്കൾവിദ്യാർത്ഥി പ്രതിനിധികൾഎന്നിവർ സംബന്ധിച്ചു.
കാസർഗോഡ് വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.വി റഫീക്ക് സ്വാഗതം പറഞ്ഞു
പ്രിൻസിപ്പാൾ ബിന്ദുമോൾ വി.എൻസംഘാടക സമിതി പാനൽ അവതരിപ്പിച്ചു.
ഹെഡ് മിസ്ട്രസ് സുമതി നന്ദിയും പറഞ്ഞു.
ഉദുമ എം.എൽ എ കെ. നീലകണ്ഠൻ ചെയർമാനും
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം വർക്കിംഗ് ചെയർമാനും
കാസർഗോഡ് വിദ്യാഭ്യാസ ഉപ ഡയറക്ടർ റഫീക് പി.വി ജനറൽ കൺവീനർ
ജില്ലാ വിദ്യാഭ്യാസ ഓഫീസർ രാഹുൽ രാജ്. കെ.എ.എസ് ട്രഷറ റും ആയി
1001 അംഗ ജനറൽ കമ്മിറ്റി രൂപീകരിച്ചു.

ADVERTISEMENT