
ചായ്യോത്ത് : ചായ്യോത്ത് ശ്രീ പെരിങ്ങാര ദുർഗ്ഗാ ഭഗവതി ക്ഷേത്ര ഉത്സവവും നവരാത്രി ആഘോഷവും ഒക്ടോബർ 11 ന് ആരംഭിക്കും. പത്തുനാൾ നീളുന്ന ഉത്സവാഘോഷം വിവിധ കലാ സാംസ്കാരിക പരിപാടികളോടെ നടക്കും. ക്ഷേത്ര ചടങ്ങുകൾ ഒക്ടോബർ 11 ന് തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂർ പദ്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും.
എല്ലാ ദിവസവും രാവിലെ 6 മണിക്ക് ത്രികാല പൂജ, വിശേഷാൽ പൂജ എന്നിവ ഉണ്ടാവും. വൈകുന്നേരം ദേവി ഭാഗവത പാരായണവും നിറമാലയും ഉണ്ടാവും. കൂടാതെ എല്ലാ ദിവസവും നിരവധി സാംസ്കാരിക പരിപാടികളും നൃത്യ നൃത്തങ്ങളും മറ്റു കലാപരിപാടികളും ഉണ്ടാവും.
ഒക്ടോബർ 18 ഞായറാഴ്ച പൂജവയ്പ്പ്, 20 ന് വാഹനപൂജ, 21 ന് വിദ്യാരംഭം എന്നിവ നടക്കും. തുടർന്ന് അന്നദാനം. വൈകുന്നേരം 7.30 ന് പള്ളിക്കര പുതിയില്ലം ശ്രീകുമാരൻ നമ്പൂതിരിയുടെ തിടമ്പ് നൃത്തവും അരങ്ങേറും.
