Tuesday, November 24, 2026 | Kerala / National / International Edition

കായികദിനത്തിൽകായികതാരങ്ങളെ ആദരിച്ച് ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ

By adminfirstdial Published: October 14, 2026 (1 month ago) Reading time: 4 min 11 Views
Share WhatsApp Facebook
ADVERTISEMENT

കായികദിനത്തിൽകായികതാരങ്ങളെ ആദരിച്ച് ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ

ചായ്യോത്ത്: കാസർകോട് ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കായിക ദിനാചരണം ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ പരിപാടികളോടെ നടന്നു. അന്തർദേശീയ വോളിബോൾ താരം അഞ്ജു ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ. പ്രസിഡന്റ് പി. മനോഹരൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം. അച്യുത മാസ്റ്റർ സ്വാഗതം പറഞ്ഞു.ജില്ലയുടെ സമഗ്ര കായിക വികസനത്തെക്കുറിച്ച് ജില്ലാ ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.കെ. രാജശേഖരൻ സംസാരിച്ചു.ചടങ്ങിൽ അന്തർദേശീയ ആം റെസ്‌ലിങ് താരം പ്രതീഷ് മീത്തൽ, അന്തർദേശീയ പഞ്ചഗുസ്തി താരം എം. ജോഷ്വ, അന്തർദേശീയ സെപക് താക്രോ താരം കെ. ശ്രേയ, ദേശീയ ഫുട്ബോൾ താരം എസ്. ആര്യശ്രീ, ദേശീയ അത്‌ലറ്റ് ടി.കെ. ജ്യോതിപ്രസാദ് എന്നിവരെ ആദരിച്ചു.സ്കൂൾ പ്രിൻസിപ്പൽ കെ.ടി. സീമ, സെപക് താക്രോ സംസ്ഥാന സെക്രട്ടറി കെ.വി. ബാബു, തൈക്കോണ്ടോ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. കുഞ്ഞബ്ദുള്ള, ഹോക്കി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം. രാമകൃഷ്ണൻ മാസ്റ്റർ, വുഷു അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.വി. അനിൽകുമാർ, ജൂഡോ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷെരീഫ് കാപ്പിൽ, ഫുട്ബോൾ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ലത്തീഫ് പെരിയ, ഫെൻസിങ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ടി. പവിത്രൻ മാസ്റ്റർ, മുൻ ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ടി.വി. മദനൻ, കായികാധ്യാപിക പി.പി. തങ്കമണി എന്നിവർ സംസാരിച്ചു.കായിക ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ജൂഡോ അസോസിയേഷന്റെ നേതൃത്വത്തിൽ ജൂഡോ പ്രദർശനവും നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ എം. സുനിൽകുമാർ നന്ദി പറഞ്ഞു.

ADVERTISEMENT