Saturday, November 21, 2026 | Kerala / National / International Edition

വൃക്ക രോഗം ബാധിച്ച് ചികിത്സയിലായിരുന്ന വിജയൻ ചേലക്കാട് അന്തരിച്ചു

By adminfirstdial Published: October 24, 2026 (4 weeks ago) Reading time: 4 min 2 Views
Share WhatsApp Facebook
ADVERTISEMENT

വൃക്ക രോഗം ബാധിച്ച് ചികിത്സയിലായിരുന്ന വിജയൻ ചേലക്കാട് അന്തരിച്ചുചായ്യോത്ത് :ഇരു വൃക്കകളും തകരാറിലായി ചികിത്സയിലായിരുന്ന പൊതുപ്രവർത്തകനും മുൻ പ്രവാസിയുമായ യുവാവ് മരണപ്പെട്ടു. ചായ്യോം ചേലക്കാടെ പരേതനായ കുഞ്ഞിക്കണ്ണന്റെയും ശാരദയുടെയും മകൻ വിജയൻ ചേലക്കാട് (47) ആണ് ചികിത്സയ്ക്കിടെ വ്യാഴാഴ്ച വൈകുന്നേരം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്. നാട്ടിലെ കലാസാംസ്കാരിക സാമൂഹിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു വിജയനെജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാ സഹായം കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ച് വരികയായിരുന്നു.സിപിഐഎം മുൻ ചായ്യോം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. നിലവിൽ ബ്രാഞ്ച് അംഗമാണ്. ചായ്യോം ഉദയാ ക്ലബ്ബ് സെക്രട്ടറി, പ്രസിഡൻ്റ്,നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയു കിനാനൂർ ഡിവിഷൻ കമ്മിറ്റി ജോ: സെക്രട്ടറി ,യൂണിറ്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു . ഭാര്യ വിദ്യാവതി .സഹോദരങ്ങൾ:ശശിധരൻ,സീമ (ഇരുവരും ചേലക്കാട്),ശ്രീജ (തായന്നൂർ )

ADVERTISEMENT