Wednesday, November 4, 2026 | Kerala / National / International Edition

ദീർഘകാലം കേരള ക്ഷേത്രവാദ്യ കലാ അക്കാദമി കാസറഗോഡ് ജില്ല പ്രസിഡണ്ടായിരുന്ന ശ്രീ. ജനാർദ്ദനൻ കുട്ടമത്തിനെ അക്കാദമി കാസറഗോഡ് ജില്ലാ കമ്മിറ്റി ആദരിച്ചു.

By adminfirstdial Published: October 29, 2026 (6 days ago) Reading time: 4 min 40 Views
Share WhatsApp Facebook
ADVERTISEMENT

ജനാർദ്ദനൻ കുട്ടമത്തിനെ ആദരിച്ചു :- ദീർഘകാലം കേരള ക്ഷേത്രവാദ്യ കലാ അക്കാദമി കാസറഗോഡ് ജില്ല പ്രസിഡണ്ടായിരുന്ന ശ്രീ. ജനാർദ്ദനൻ കുട്ടമത്തിനെ അക്കാദമി കാസറഗോഡ് ജില്ലാ കമ്മിറ്റി ആദരിച്ചു

. സംസ്ഥാന അസി. സെക്രട്ടറി വാദ്യരത്നം മടിക്കൈ ഉണ്ണികൃഷ്ണൻ ഉപഹാരം നൽകി. ജില്ലാ പ്രസിഡൻ്റ് രാജ രാജേശ്വര കലാരത്നം നീലേശ്വരം സന്തോഷ്‌ മാരാർ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡൻ്റ്മാരായ പനയാൽ മോഹന മാരാർ, പുല്ലൂർ മോഹന മാരാർ, ജില്ലാ ജോയിൻ സെക്രട്ടറി ശിവശങ്കർ കക്കാട്ട്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്രീകാന്ത് മണ്ഡലം, ജിത്തു പനയാൽ, ജയകൃഷ്ണൻ ലാലൂർ, നാരായണ മാരാർ പനയാൽ,എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി തൃക്കണ്ണാട് രാജേഷ് സ്വാഗതവും ജില്ലാ ട്രഷറർ മണികണ്ഠൻ ഉപ്പിലിക്കൈ നന്ദിയും പറഞ്ഞു.

ADVERTISEMENT