Friday, October 30, 2026 | Kerala / National / International Edition

കവി കുരീപ്പുഴ ശ്രീകുമാർ അമ്പലത്തറയിൽ നടക്കുന്ന ഹൊ സ്ദുർഗ്ഗ് കലോത്സവ വേദിയിൽ എത്തി.

By adminfirstdial Published: October 30, 2026 (44 seconds ago) Reading time: 4 min 1 Views
Share WhatsApp Facebook
ADVERTISEMENT

കവി കുരീപ്പുഴ ശ്രീകുമാർ അമ്പലത്തറയിൽ നടക്കുന്ന ഹൊ സ്ദുർഗ്ഗ് കലോത്സവ വേദിയിൽ എത്തി.

അമ്പലത്തറ: 65 മത് ഹോസ്ദുർഗ്ഗ് ഉപജില്ലാ കലോത്സ വം നടക്കുന്ന അമ്പലത്തറയിലെ കലോത്സവ വേദിയിൽപ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ എത്തിയത് സംഘാടകരിലും മത്സരാർത്ഥികളിലും ആവേശം ജനിപ്പിച്ചു. മലയാള പദ്യം ചൊല്ലൽ നടക്കുന്ന സ്കൂൾ ഓഡിറ്റോറിയത്തിലെ രണ്ടാമൂഴം വേദിയിലാണ് കവി യാദൃശ്ചികമായി എത്തിയത്. യുപി വിഭാഗം പദ്യം ചൊല്ലൽ മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് കവി മത്സര വേദിയിൽ എത്തിയത്. സദസ്സിലിരുന്ന് കുരീപ്പുഴ ശ്രീകുമാർ കുട്ടികളുടെ പദ്യ ആലാപനം കേട്ട് രസിച്ചു.പദ്യം ചൊല്ലലിൽ മത്സരിച്ച കുട്ടികൾ നല്ല പ്രകടനമാണ് കാഴ്ചവച്ചത് എന്നും കൂടാതെ കലോത്സവത്തിന് ആദിത്യമരുളുന്ന അമ്പലത്തറ ഗവൺമെന്റ് ഹയർ സെക്കൻഡറിസ്കൂളും വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും നാട്ടുകാരും കലോത്സവത്തെ നെഞ്ചേറ്റിയ കാഴ്ചയാണ് തനിക്ക് കാണാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കലോത്സവ വേദിയിലെ കുട്ടികൾ നാളെയുടെ ഭാവി വാഗ്ദാനങ്ങൾ ആണെന്നും അവരെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 65 മത്ഗ് ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന് സ്റ്റേജ് ഇതര മത്സരങ്ങൾ 31 ശനിയാഴ്ചയും നടക്കും. കലോത്സവത്തിന്റെ വരവറിയിച്ചു കൊണ്ടുള്ള സാംസ്കാരിക ഘോഷയാത്രയും കലവറ ഘോഷയാത്രയും ശനിയാഴ്ച വൈകിട്ട് മൂന്നര മണിക്ക് നടക്കും. പാറപ്പള്ളിയിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര കലോത്സവം നടക്കുന്ന സ്കൂൾ നഗരിയിൽ സമാപിക്കും. നവംബർ 2, 3, 4 തീയതികളിലായി നടക്കുന്ന സ്റ്റേജ് തല മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി വിവിധ എഴുത്തുകാരുടെ പുസ്തകങ്ങളുടെ നാമകരണം ചെയ്തുള്ള വേദികളും തയ്യാറാക്കിയിട്ടുണ്ട്. പരിപാടിയുടെ നടത്തിപ്പിനായി സംഘാടക സമിതി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്

ADVERTISEMENT