
അടോട്ട് പുതിയപുര തറവാട് വയനാട്ടുകുലവൻ തെയ്യംകെട്ട്… നവമാധ്യമങ്ങളുടെ ലോഞ്ചിങ്ങും ലോഗോ പ്രകാശനവും നടന്നു.

വെള്ളിക്കോത്ത്: അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാർകുളങ്ങര ഭഗവതി ദേവസ്ഥാനം പുതിയപുര തറവാട് ശ്രീ വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവം ഏപ്രിൽ 5′ 6, 7, 8 തീയതികളിലായി നടക്കും മഹോത്സവത്തിന്റെ പ്രചരണാർത്ഥമുള്ള നവമാധ്യമങ്ങളുടെ ലോഞ്ചിങ്ങും ലോഗോ പ്രകാശനവും ദേവസ്ഥാനത്ത് വച്ച് നടന്നു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി
എം. വി. അനിൽകുമാർ നവമാധ്യമങ്ങളുടെ ലോഞ്ചിങ്ങും ലോഗോ പ്രകാശന കർമ്മവും നിർവഹിച്ചു. ഈ ആധുനിക കാലത്ത് നവമാധ്യമങ്ങളിലൂടെയുള്ള പ്രചരണം എക്കാലത്തും ഓർമിക്ക തക്കതാണെന്നും ലോകമുള്ള കാലത്തോളം അത് നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.കൂടാതെ ഇത്തരം തെയ്യംകെട്ട് ഉത്സവങ്ങൾ ജാതി,മത, രാഷ്ട്രീയ സങ്കുചിത താൽപര്യങ്ങളെ അകറ്റി മനുഷ്യൻ ഒന്നാണെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുന്നതിന് സഹായകമാണെന്നും അദ്ദേഹം പറഞ്ഞു. ആഘോഷ കമ്മിറ്റി ചെയർമാൻ രാജൻമട ത്തിനാട്ട് അധ്യക്ഷത വഹിച്ചു. പ്രമുഖ ചരിത്രകാരൻ ഡോക്ടർ സി. ബാലൻ ലോഗോ ഏറ്റുവാങ്ങി. ആശു കാഞ്ഞങ്ങാടാണ് ലോഗോ രൂപകല്പന ചെയ്തത്. തെയ്യംകെട്ട് മഹോത്സവ കമ്മിറ്റി കോഡിനേറ്റർ എം. വി നാരായണൻപുല്ലൂർ , പി. രാഘവൻ പള്ളത്തിങ്കാൽ, അജാനൂർ പഞ്ചായത്ത് മെമ്പർ ശ്രീവിദ്യ, എം.വി. നാരായണൻ കൊളവയൽ, അടോട്ട് മൂത്തേടത്ത് കുതിര് പഴയദേവസ്ഥാനം പ്രസിഡണ്ട് ടി. ഹരിഹരൻ, എം. പൊക്ളൻ, എ.വി. സഞ്ജയൻ എന്നിവർ സംസാരിച്ചു. നവമാധ്യമ കമ്മിറ്റി ചെയർമാൻ വി. പി.മനോജ് സ്വാഗതവും കൺവീനർ എം. വി.അനൂപ് നന്ദിയും പറഞ്ഞു.
