ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അട്ടേങ്ങാനം സ്കൂൾ കലോത്സവം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ റീന തോമസ് ഉദ്ഘാടനം ചെയ്തു . പ്രശസ്ത പിന്നണി ഗായിക സ്വർണ്ണ കെ എസ് മുഖ്യാതിയായ പങ്കെടുത്തു. ദ്യുതി 2026 സ്കൂൾ കലോത്സവത്തിൽ വിദ്യാലയത്തിലെ അഞ്ഞൂറോളം കുട്ടികൾ പങ്കെടുത്തു വിവിധ ഹൗസുകളിലായി അണിനിരന്ന കുട്ടികൾ അവതരിപ്പിച്ച പരിപാടികൾ മികവുറ്റതായി. പിടിഎ പ്രസിഡണ്ട് പി ഗോപി അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂളിൽ പ്രിൻസിപ്പാൾ ഇൻ ചാർജ് ഗംഗാധരൻ ബി സ്വാഗതവും കലോത്സവ കമ്മിറ്റി കൺവീനർ സുമ കെ നന്ദിയും പറഞ്ഞു . സ്കൂൾ ഹെഡ്മിസ്ട്രസ് സ്മിത കെ , എസ് എം സി ചെയർമാൻ ചന്ദ്രൻ സി , എസ് എം സി അംഗങ്ങളായ നാഗേഷ് , രാമചന്ദ്രൻ , അശോകൻ പി , സുധാകരൻ കെ , പവിത്രൻ പി എന്നിവർ സംസാരിച്ചു . സ്വർണ്ണ കെ എസ് അവ തരിപ്പിച്ച മനോഹരമായ ഗാനത്തിലൂടെ പരിപാടിക്ക് തുടക്കമായി.
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അട്ടേങ്ങാനം സ്കൂൾ കലോത്സവം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ റീന തോമസ് ഉദ്ഘാടനം ചെയ്തു .
By
Published: September 24, 2026 (2 hours ago)
Reading time: 4 min
2 Views