പെരിയ: ഡോ. അംബേദ്കർ ആർട്സ് & സയൻസ് കോളേജിൽ ഫോക് ലോർ ക്ലബ്ബിന്റെയും കോളേജ് യൂണിയന്റെയും ആഭിമുഖ്യത്തിൽ കളരിപ്പയറ്റ് അവതരിപ്പിച്ചു. കേരള ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ നടന്ന പരിപാടി പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. പി.ദീപ ഉദ്ഘാടനം ചെയ്തു. ഫോക് ലോർ ക്ലബ് പ്രസിഡണ്ട് എ.കെ. ചന്ദ്രമതി അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ ജയചന്ദ്രൻ കീഴോത്ത്, അംബേദ്കർ വിദ്യാനികേതൻ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ പി. സുനിൽ കുമാർ, അംബേദ്കർ എഡ്യൂക്കേഷണൽ & കൾച്ചറൽ ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർ എ.ബി.പുലാറാണി, കോളേജ് അഡ്മിനിസ്ട്രേറ്റർ കെ. വി സാവിതി, സ്റ്റാഫ് അഡ്വൈസർ സി. ഷിജിത്ത്, ഐ. ക്യു.എ.സി കോർഡിനേറ്റർ പി. അഭിലാഷ്, എൻ,എസ്,എസ് പ്രോഗ്രാം ഓഫീസർ കെ. പ്രവീൺകുമാർ, വിവിധ വകുപ്പ് അധ്യക്ഷന്മാരായ എം. സുനിത, എം. കെ. സുമലത, മധുരവാണി, ബിന്ദു കെ. നായർ, ട്രസ്റ്റ് പി.ആർ.ഒ സി. മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു. ഫോക് ലോർ ക്ലബ്ബ് സെക്രട്ടറി ബി. സുപിയ സ്വാഗതം പറഞ്ഞു. തുടർന്ന് കൊയിലാണ്ടി അൽ-മുബാറക്ക് കളരി സംഘത്തിന്റെ കളരിപ്പയറ്റ് അരങ്ങേറി. ഹമീദ് ഗുരുക്കൾ, അബ്ബാസ് ഗുരുക്കൾ എന്നിവരുടെ നേതൃത്വത്തിൽ ഇരുപതോളം കലാകാരന്മാർ കളരിയിലെ വിവിധ മുറകൾ വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. സിനിമയിലൂടെ മാത്രം കണ്ടും കേട്ടും പരിചയപ്പെട്ട കളരിപ്പയറ്റ് വിദ്യാർത്ഥികളിൽ ആവേശവും കൗതുകവും ഉണർത്തി. കളരിപ്പയറ്റ് പ്രദർശനത്തിനിടയിൽ നിനച്ചിരിക്കാതെ കാറ്റും കോരിച്ചൊരിയുന്ന മഴയുമെത്തിയെങ്കിലും കണ്ടു നിന്നവരിൽ ആകാംക്ഷയും ഉദ്യേഗവും വിതറി കളരി പയറ്റ് മുറകളിലെ നാടൻ ശീലുകൾ ഏവർക്കും നല്ലൊരു അനുഭവമായി മാറി.
കളരിപ്പയറ്റിന്റെ അടവും ചടുലതയും കണ്ട് ആവേശമായി വിദ്യാർത്ഥികൾ. പെരിയ ഡോക്ടർ അംബേദ്കർ കോളേജിലാണ് ഫോക് ലോർ ക്ലബ്ബിന്റെയും കോളേജ് യൂണിയന്റെയും നേതൃത്വത്തിൽ കളരിപ്പയറ്റ് അരങ്ങേറിയത്.
By
Published: September 24, 2026 (1 hour ago)
Reading time: 4 min
1 Views