Friday, November 20, 2026 | Kerala / National / International Edition

കാസർകോട് ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി നടത്തുന്ന പുസ്തകോത്സവത്തിൻ്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. കൊവ്വൽ പ്പള്ളിയിൽ ഒക്ടോബർ 23, 24, 25 തീയതികളിലാണ് പുസ്തകോത്സവം.കൊവ്വൽപ്പള്ളി ബ്രദേഴ്സ് റീഡിംഗ് റൂമിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശൻ രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു.

By adminfirstdial Published: October 6, 2026 (2 months ago) Reading time: 4 min 28 Views
Share WhatsApp Facebook
ADVERTISEMENT

കാഞ്ഞങ്ങാട്: കാസർകോട് ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി നടത്തുന്ന പുസ്തകോത്സവത്തിൻ്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. കൊവ്വൽ പ്പള്ളിയിൽ ഒക്ടോബർ 23, 24, 25 തീയതികളിലാണ് പുസ്തകോത്സവം.
കൊവ്വൽപ്പള്ളി ബ്രദേഴ്സ് റീഡിംഗ് റൂമിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശൻ രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു.
ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി ദിലീപ് കുമാർ അധ്യക്ഷനായിരുന്നു. സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി. മെമ്പർ പി വി കെ പനയാൽ, ജില്ലാ സെക്രട്ടറി ഡോ. പി പ്രഭാകരൻ, സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടൻ, കെ വി ജയപാൽ, അരവിന്ദൻ മാണിക്കോത്ത്, പി വേണുഗോപാലൻ,സുനിൽ പട്ടേന , പപ്പൻ കുട്ടമത്ത്,കെ കെ രാഘവൻ, കെ പ്രസേനൻ, കെ വി ബിന്ദു, കെ ബാലകൃഷ്ണൻ, ടി രാജൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: വി വി രമേശൻ ( ചെയർമാൻ), പി ദിലീപ്കുമാർ ( വർക്കിംഗ് ചെയർമാൻ), ലത ബാലകൃഷ്ണൻ, മഹമൂദ് മുറിയനാവി, എം പി ജാഫർ, എം വിജയൻ, ഫൗസിയ ഷെരീഫ്, സുമതി, കെ വി ജയപാൽ, ഡോ. കെ വി സജീവൻ,ബിന്ദു പ്രകാശൻ, സൗമ്യ ( വൈസ് ചെയർമാൻമാർ ),
ഡോ. പി പ്രഭാകരൻ ( ജനറൽ കൺവീനർ),
എ കെ ശശിധരൻ, ടി രാജൻ, പി വേണുഗോപാലൻ, എ ആർ വിജയകുമാർ, പി ദാമോദരൻ, ഡി കമലാക്ഷ (കൺവീനർമാർ).
സബ് കമ്മിറ്റി ചെയർമാൻ കൺവീനർമാർ : പ്രോഗ്രാം: പപ്പൻ കുട്ടമത്ത് ,സുനിൽ പട്ടേന
പബ്ലിസിറ്റി :കെ ബാലകൃഷ്ണൻ, പി വേണുഗോപാലൻ
ഭക്ഷണം: കെ വി ജയപാൽ,
എ കെ ആൽബർട്ട്
പുസ്തക പ്രദർശനം :
ടി രാജൻ, സി വി വിജയരാജ്
സ്വീകരണം : കെ വി സുജാത, കെ ലളിത
വളണ്ടിയർ : ജ്യോതിഷ്,
കെ വി ബിന്ദു
സ്‌റ്റേജ് ,ഡക്കറേഷൻ : പി സുശാന്ത്,
സുനീഷ് കക്കാട്ടി

ADVERTISEMENT