Saturday, October 3, 2026 | Kerala / National / International Edition
BREAKING NEWS
TOP STORY ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി ഖാദിശിശുവികസന പദ്ധതി പോഷണ മാസാചരണം -2026 ഭാഗമായി അജാനൂരിൽ ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ പോഷക പുലരി പരിപാടി നടന്നു വ്യവസായം നവീകരിച്ച് സംരക്ഷിക്കണം , തൊഴിലും കൂലിയും സംരക്ഷികുക സാമൂഹിക സുരക്ഷ പദ്ധതികൾ കലോചിതമായി പരിഷ് ക്കരിക്കണമെന്ന് കാസർഗോഡ് ഖാദി വർക്കേഴ്സ് യൂണിയൻ( CITU ) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ അതികൃത രോട് ആവശ്യപ്പെട്ടു. നവാഗതം :സാഹിത്യസദസ്സിന് തുടക്കമായി പി മാണിക്കുഞ്ഞി അനുസ്മരണം നടന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി ഖാദിശിശുവികസന പദ്ധതി പോഷണ മാസാചരണം -2026 ഭാഗമായി അജാനൂരിൽ ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ പോഷക പുലരി പരിപാടി നടന്നു വ്യവസായം നവീകരിച്ച് സംരക്ഷിക്കണം , തൊഴിലും കൂലിയും സംരക്ഷികുക സാമൂഹിക സുരക്ഷ പദ്ധതികൾ കലോചിതമായി പരിഷ് ക്കരിക്കണമെന്ന് കാസർഗോഡ് ഖാദി വർക്കേഴ്സ് യൂണിയൻ( CITU ) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ അതികൃത രോട് ആവശ്യപ്പെട്ടു. LIVE

നിശ്ശബ്ദനായെത്തുന്ന കാൻസറിനെ നേരിടാൻ, നേരത്തെയുള്ള പരിശോധനയുമായി ഇടയിലക്കാട്

By adminfirstdial Published: September 28, 2026 (5 days ago) Reading time: 4 min 3 Views
ADVERTISEMENT

ഇടയിലക്കാട്: കാൻസറിന്റെ പ്രാരംഭ കണ്ടെത്തലിന്റെയും കൃത്യസമയത്തെ പരിശോധനയുടെയും പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനായി ഇടയിലക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൽ കാൻസർ ബോധവത്കരണ–സ്ക്രീനിംഗ് പരിപാടി സംഘടിപ്പിച്ചു.

സ്തനാർബുദം, ഗർഭാശയമുഖ കാൻസർ, വായിലെ കാൻസർ എന്നിവയെക്കുറിച്ചുള്ള ബോധവത്കരണത്തോടൊപ്പം ലഭ്യമായ സ്ക്രീനിംഗ് സേവനങ്ങളെക്കുറിച്ചും പരിപാടിയിൽ വിശദീകരിച്ചു. ശരീരത്തിൽ ഉണ്ടാകുന്ന അസാധാരണ മാറ്റങ്ങൾ അവഗണിക്കാതെ ആരോഗ്യപ്രവർത്തകരുടെ നിർദേശം തേടേണ്ടതിന്റെ പ്രാധാന്യവും വ്യക്തമാക്കി.

Health & Education Standing Committee Chairman Abdul Shukkoor Haji പരിപാടി ഉദ്ഘാടനം ചെയ്തു. Member Babu അധ്യക്ഷനായി.

Member Sulochana, JHI Lenisha, JHI Vivek, Sneha M (ICTC Counsellor), Navodaya Vayana Shala Secretary Karukkakaran, അങ്കണവാടി ടീച്ചർ സിന്ധു, ADS പ്രസിഡന്റ് Ajitha K.P. എന്നിവർ ആശംസകൾ നേർന്നു.

PHN ശ്രീജ കെ. സ്വാഗതവും JPHN Sheena നന്ദിയും പറഞ്ഞു.

കാൻസർ ബോധവത്കരണ ക്ലാസിന് JHI Dr. Jamseel M. നേതൃത്വം നൽകി. കാൻസറിന്റെ അടിസ്ഥാന സ്വഭാവം, ശരീരത്തിലെ കോശങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങൾ, മുന്നറിയിപ്പ് ലക്ഷണങ്ങൾ, നേരത്തെയുള്ള പരിശോധനയുടെ പ്രാധാന്യം എന്നിവ അദ്ദേഹം വിശദീകരിച്ചു.
ശരീരം നൽകുന്ന ചെറിയ സൂചനകൾ പോലും അവഗണിക്കരുത്. രോഗം ഗുരുതരമാകുന്നതുവരെ കാത്തിരിക്കാതെ, നേരത്തെ കണ്ടെത്താൻ കഴിയുന്ന ഘട്ടത്തിൽ തന്നെ ആവശ്യമായ പരിശോധന നടത്തുകയാണ് ഏറ്റവും ബുദ്ധിപരമായ തീരുമാനം. സ്വന്തം ആരോഗ്യത്തെക്കുറിച്ച് സമയത്ത് ശ്രദ്ധിക്കുകയും കുടുംബാംഗങ്ങളെയും പരിശോധനയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന ഓരോരുത്തരും ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ ഭാഗമാണ്.എന്ന് അദ്ദേഹo പറഞ്ഞു.

പരിപാടിയുടെ ഭാഗമായി സ്ത്രീകൾക്ക് Pap Smear, Breast Examination എന്നിവയുടെ പ്രാധാന്യവും വായിലെ കാൻസറിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങളും വിശദീകരിച്ചു. ആരോഗ്യവകുപ്പ്, പഞ്ചായത്ത്, ASHA, ICDS, CDS, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ നടന്ന പരിപാടിയിൽ പ്രദേശവാസികളുടെ മികച്ച പങ്കാളിത്തമുണ്ടായി.

ADVERTISEMENT