
നീലേശ്വരം: പള്ളിക്കര സെന്റ് ആൻസ് എയുപി സ്കൂൾ ആതിഥ്യമരുളുന്ന ഹൊസ്ദുർഗ് ഉപജില്ല സ്കൂൾ ഒളിമ്പിക് മത്സരങ്ങൾ ഏഴു മുതൽ 10 വരെ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കും. ഗെയിംസിന് തുടക്കം കുറിച്ചുകൊണ്ടുള്ള ദീപശിഖ റാലി നാളെ രാവിലെ 9 30ന് കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് കാഞ്ഞങ്ങാട് ഡിവൈഎസ്പി എം വി അനിൽകുമാർ അത്ലറ്റുകൾക്ക് കൈമാറും.

തുടർന്ന് ജി എച്ച് എസ് എസ് ഹോസ്ദുർഗ്
എൽ എഫ് എച്ച് എസ് എസ് കാഞ്ഞങ്ങാട്
ജി വി എച്ച് എസ് എസ് കാഞ്ഞങ്ങാട്
എസ് എൻ എ യു പി എസ് പടന്നക്കാട്
ജി എൽ പി എസ് പടന്നക്കാട്
എൻ കെ ബി എം എ യു പി എസ് നീലേശ്വരം
രാജാസ് എച്ച് എസ് എസ് നീലേശ്വരം
ജി എൽ പി എസ് പേരോൽ
എന്നിവിടങ്ങളിലെ
സ്വീകരണത്തിനു ശേഷം പള്ളിക്കര സെന്റെൻസ് സ്കൂളിൽ എത്തിച്ചേരും. അവിടെ നിന്നും ദീപശിഖ ഇ എം എസ് സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോകും. ഏഴിന് രാവിലെ 10 മണിക്ക് സംഘാടകസമിതി ചെയർമാൻ നീലേശ്വരം നഗരസഭ ചെയർമാൻ പിപി മുഹമ്മദ് റാഫിയുടെ അധ്യക്ഷതയിൽ സന്ദീപ് വാര്യർ എംഎൽഎ ഉദ്ഘാടനം ചെയ്യും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം മുഖ്യാതിഥിയാകും. ഒക്ടോബർ 10ന് വൈകിട്ട് 3:00 മണിക്ക് സമാപന സമ്മേളനം സംഘാടകസമിതി ചെയർമാൻ പി പി മുഹമ്മദ് റാഫിയുടെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് എംഎൽഎ ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയും . സബ് ജില്ലയിലെ 83 സ്കൂളുകളിൽ നിന്നും 2814 കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കും ഒഫീഷ്യൽസിനും സംഘാടകസമിതി പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും നൽകും.
കായികമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി സംഘാടക സമിതി ചെയർമാൻ പി പി മുഹമ്മദ് റാഫി,വർക്കിംഗ്, വർക്കിംഗ് ചെയർമാൻ വി സജിത്ത്, ജനറൽ കൺവീനർ കെ സുരേന്ദ്രൻ കൺവീനർ സിസ്റ്റർ ജെസ്സി ജോർജ്ജ്, പ്രോഗ്രാം കൺവീനർ അഞ്ജു ജോൺസൺ, മീഡിയ ചെയർമാൻ സേതു ബങ്കളം കൺവീനർ ശ്രുതി ജോൺസൺ എന്നിവർ അറിയിച്ചു.