
68മത് സംസ്ഥാന സ്കൂൾ കായികമേളയിൽ മാറ്റുരയ്ക്കുന്ന ബോൾ ബാഡ്മിന്റൺ കാസർഗോഡ് ജില്ലാ ടീമിന്റെ പരിശീലന ക്യാമ്പ് വെള്ളിക്കോത്ത് സ്കൂളിൽ ആരംഭിച്ചു. വെള്ളിക്കോത്ത്: ഒക്ടോബർ 26 മുതൽ 30 വരെ കോഴിക്കോട് ജി. വി.എച്ച്.എസ്.എസ് കൊടിയത്തൂരിൽ നടക്കുന്ന 68 മത് സംസ്ഥാന സ്കൂൾ കായികമേളയിൽ കാസർഗോഡ് ജില്ലയെ പ്രതിനിധീകരിച്ച് ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സബ്ജൂനിയർ വിഭാഗം ജൂനിയർ വിഭാഗം മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കുള്ള പരിശീലനത്തിനായുള്ള ക്യാമ്പ് വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു.

ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ബോൾ ബാഡ്മിന്റൺ താരങ്ങളാണ് പരിശീലനത്തിൽ സംബന്ധിക്കുന്നത് കഴിഞ്ഞവർഷം കൊട്ടാരക്കരയിൽ വച്ച് നടന്ന സബ്ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ കാസർഗോഡ് ജില്ലാ ടീമംഗങ്ങളായ വെള്ളിക്കോത്ത് മഹാകവി സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഐബിൻ ഫിലിപ്പ് സോജൻ,കെ.ഋഷിരാജ്,കേദാർ എസ്. കുമാർ, ടി.വി. ആദിദേവ് എന്നിവരെ കൂടാതെ കാറടുക്ക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കെ. വിഷ്ണുവും ഇത്തവണയും ക്യാമ്പിലുണ്ട്. വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കായിക അധ്യാപകൻ സോജൻ ഫിലിപ്പ്, കുണ്ടാർ യു.പി. സ്കൂളിലെ എം. നയൻകുമാർ എന്നിവരാണ് പരിശീലകർ. കൂടാതെ വെള്ളിക്കോത്ത് സ്കൂളിലെ പി.ടി.എയും രക്ഷിതാക്കളും പൂർണ്ണ പിന്തുണയുമായി കൂടെയുണ്ട്. പി.ടി.എ പ്രസിഡണ്ട് കെ.വി. വിദ്യാധരൻ,വൈസ് പ്രസിഡണ്ട് കെ. സുജിത്ത്, സ്കൂൾ പ്രധാന അധ്യാപകൻ അശോകൻ മാസ്റ്റർ, മദർ പി.ടി.എ പ്രസിഡണ്ട് സനിജ, അംഗങ്ങളായ ബീന, നിഷ,ഉഷ എന്നിവർ ദിവസേന രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ നൽകി കായിക താരങ്ങളോടൊപ്പം കർമ്മ നിരതരായി കൂടെ തന്നെയുണ്ട്…


