
അഡ്വക്കേറ്റ് കെ പുരുഷോത്തമൻ ഫൗണ്ടേഷൻ ഓഫീസ് ഉദ്ഘാടനം നടന്നു.
കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശൻ ഉദ്ഘാടനം നിർവഹിച്ചു.
കാഞ്ഞങ്ങാട്: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവും മുൻ എം. എൽ. എ യും മുൻ മുൻസിപ്പൽ ചെയർമാനും മികച്ച സഹകാരിയും കലാ സാംസ്കാരിക മേഖലയിൽ നിറസാന്നിധ്യവുമായിരുന്ന അഡ്വ. കെ പുരുഷോത്തമൻ്റെ സ്മരണാർത്ഥം രൂപീകരിച്ച ഫൗണ്ടേഷൻ്റെ ഓഫീസ് കാഞ്ഞങ്ങാട് മുൻസിപ്പൽ ചെയർമാൻ വി. വി. രമേശൻ ഉദ്ഘാടനം ചെയ്തു. കലാ കായിക സാംസ്കാരിക മേഖലയിലും സന്നദ്ധ സേവന ജീവകാരുണ്യ മേഖലയിലും പ്രവർത്തനം നടത്താൻ വേണ്ടിയാണ് ഫൗണ്ടേഷൻ ലക്ഷ്യം വെക്കുന്നത്. ഉദ്ഘാടന പരിപാടിയിൽ ഫൗണ്ടേഷൻ പ്രസിഡൻ്റ് അഡ്വ പി. അപ്പുകുട്ടൻ അധ്യക്ഷത വഹിച്ചു. അഡ്വ കെ. രാജ്മോഹനൻ, പി. കെ. നിഷാന്ത്, എം.പൊക്ലൻ, എം. രാലവൻ , കെ. വി. സുജാത ടീച്ചർ, അഡ്വക്കറ്റ് പുരുഷോത്തമന്റെ സഹധർമ്മിണി കാർത്യായനി എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി കെ. സബീഷ് സ്വാഗതവും അഡ്വ. എൻ. സുധീർ നന്ദിയും പറഞ്ഞു. ബസ്റ്റാൻ്റിന് പിറകുവശം ദേശാഭിമാനി ഓഫീസ് കെട്ടിടത്തിലെ ഒന്നാം നിലയിലാണ് ഓഫീസ് സജ്ജീകരിച്ചിട്ടുള്ളത്.
