
ചിത്താരി സർവീസ് സഹകരണ ബാങ്ക് വാർഷിക ജനറൽബോഡി യോഗം നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ. സബീഷ് ഉദ്ഘാടനം ചെയ്തു.

കർഷകരെയും വിദ്യാർത്ഥികളെയും കുടുംബശ്രീയൂണിറ്റുകളെയും അനുമോദിക്കുന്ന ചടങ്ങും നടന്നു. രാവണേശ്വരം: ചിത്താരി സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക ജനറൽ ബോഡി യോഗവും അനുമോദനവും രാമഗിരി പ്രധാന ഓഫീസിൽ വച്ച് നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ. സബീഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് എ പവിത്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ വച്ച് മികച്ച കർഷകർ വിവിധ മേഖലകളിൽ റാങ്ക് ഡോക്ടറേറ്റ് എന്നിവ നേടിയ വിദ്യാർഥികൾ കഴിഞ്ഞ സാമ്പത്തിക വർഷം കൃത്യമായി വായ്പ തിരിച്ചടവ് നടത്തിയ കുടുംബശ്രീ യൂണിറ്റുകൾ എന്നിവരെ ആദരിച്ചു. ബാങ്ക് സെക്രട്ടറി കരുണാകരൻ കുന്നത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രതീഷ് വെള്ളം തട്ട പഞ്ചായത്ത് മെമ്പർമാരായ ടി. കാവ്യ, എ.തമ്പാൻ, ദീപ വിനോദൻ,സുധ അശോകൻ, ദീപ പ്രവീൺ, സി.ഡി.എസ് ചെയർപേഴ്സൺ കെ. അശ്വിനി ഭരണസമിതി അംഗങ്ങളായ മുഹമ്മദ് കുഞ്ഞി, ശ്രീധരൻ, ഭാസ്കരൻ, വേണുഗോപാലൻ, രവി കൊളവയൽ കുഞ്ഞി കൃഷ്ണൻ കൊളവയൽ, പ്രേമ നാരായണൻ, നിർമ്മല,നളിനി,പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു ബാങ്ക് വൈസ് പ്രസിഡണ്ട് എ.ബാലൻ സ്വാഗതവും മധു കൊളവയൽ നന്ദിയും പറഞ്ഞു
