Saturday, November 21, 2026 | Kerala / National / International Edition

കാലിച്ചാമരത്ത് നവംബർ 21 മുതൽ 25 വരെ പ്രൊഫഷണൽ നാടകോത്സവം;സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

By adminfirstdial Published: October 14, 2026 (1 month ago) Reading time: 4 min 16 Views
Share WhatsApp Facebook
ADVERTISEMENT

കാലിച്ചാമരത്ത് നവംബർ 21 മുതൽ 25 വരെ പ്രൊഫഷണൽ നാടകോത്സവം;സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

കരിന്തളം:പ്രൊഫഷണൽ നാടകോത്സവത്തിന് തയ്യാറെടുപ്പുമായി മലയോര ഗ്രാമമായ കാലിച്ചാമരം .കാലിച്ചാമരം പൊതുജന വിജ്ഞാന വായനശാല 70-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിൻ്റെ സംഘടക സമിതി ഓഫീസ് കാലിച്ചാമരത്ത് പ്രവർത്തനം തുടങ്ങി.ഓഫീസ് ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ : പി പ്രഭാകരൻ നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ ഡോ. ആനകൈ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

പ്രോഗ്രാം കമ്മറ്റി ചെയർമാൻഷൈജു ബിരിക്കുളംവി.മധുസൂദനൻ, കെ വസന്തകുമാർ, വാസു കരിന്തളം, എ വി കൂടോൽ എന്നിവർ പ്രസംഗിച്ചു. ഒ എം ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.നവംബർ 21 മുതൽ 25 വരെയാണ് കാലിച്ചാമരത്ത് നാടകോത്സവം അരങ്ങേറുക.നാടകോത്സവത്തിന്റെ ഭാഗമായി വ്യത്യസ്തങ്ങളായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.നാടകഗാനാലാപനം,നാടകയാത്ര,നാടക കലാകാരന്മാരെ ആദരിക്കൽ ,ബിരിയാണി ഫെസ്റ്റ് ,നാടക സംവാദം തുടങ്ങി വൈവിധങ്ങളായ പരിപാടികളാണ് സംഘാടകസമിതി തീരുമാനിച്ചിരിക്കുന്നത്

ADVERTISEMENT