Saturday, November 21, 2026 | Kerala / National / International Edition

കാസർകോട് ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോൽസവം ഒക്ടോബർ 23, 24, 25 തീയതികളിൽ കൊവ്വൽപള്ളിയിൽ നടക്കും. അഡ്വ ഗോവിന്ദൻ പള്ളിക്കാപ്പിൽ എം എൽ എ പുസ്തകോത്സവത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കും

By adminfirstdial Published: October 18, 2026 (1 month ago) Reading time: 4 min 50 Views
Share WhatsApp Facebook
ADVERTISEMENT

കാഞ്ഞങ്ങാട്: കാസർകോട് ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോൽസവം ഒക്ടോബർ 23, 24, 25 തീയതികളിൽ കൊവ്വൽപള്ളിയിൽ നടക്കും. അഡ്വ ഗോവിന്ദൻ പള്ളിക്കാപ്പിൽ എം എൽ എ പുസ്തകോത്സവത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കും

. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് സാബു എബ്രഹാം മുഖ്യാതിഥിയായിരിക്കും. ഫാഷിസത്തിനെതിരെ അക്ഷര പ്രതിരോധം എന്ന വിഷയത്തിൽ കരിവെള്ളൂർ മുരളി പ്രഭാഷണം നടത്തും. ചടങ്ങിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശൻ അധ്യക്ഷനായിരിക്കും. ചടങ്ങിൽ വെച്ച് സുറാബ്, രാജൻ കൊടക്കാട് എന്നിവരുടെ പുസ്തകങ്ങളുടെ പ്രകാശനം, വായന കളരി പരിപാടിയിൽ മികച്ച കൈയെഴുത്ത് മാസികകൾ തയാറാക്കിയ അനുമോദനം എന്നിവയും നടക്കും. എം വി ചെറിയമ്പു – എച്ച് കെ ദാമോദരൻ നഗറിലാണ് പുസ്തകോത്സവം. സാംസ്കാരിക പരിപാടികൾ വി ശശി നഗറിലും നടക്കും.

ഒക്ടോബർ 23 ന് വൈകിട്ട് 5 മണിക്ക് പ്രശസ്ത നാടക പ്രവർത്തകനായിരുന്ന നീലേശ്വരത്തെ വി ശശിയെ അനുസ്മരിക്കാനുള്ള അനുസ്മരണ സമ്മേളനം ചേരും. 6.30 ന് തിയേറ്റർ ബാവുൽ അവതരിപ്പിക്കുന്ന മാഹേന്ദ്രം നാടകം അരങ്ങേറും. 24 ന് ശനിയാഴ്ച രാവിലെ 10.30 ന് ലൈബ്രറി പ്രവർത്തക സംഗമവും സെമിനാറും നടക്കും. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറിയായിരുന്ന എം വി ചെറിയമ്പു അനുസ്മരണ സമ്മേളനവും സെമിനാറും സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മാറുന്ന ലോകം മാറേണ്ട ലൈബ്രറി പ്രവർത്തനം എന്ന വിഷയം സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി. മെമ്പർ എൻ പ്രമോദ് ദാസ് അവതരിപ്പിക്കും. വൈകിട്ട് 4 മണിക്ക് എസ് ജാനകി അനുസ്മരണ സമ്മേളനം സി എം വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. നിരഞ്ജിനി ജയരാജ് മുഖ്യാതിഥിയായിരിക്കും. വൈകിട്ട് മണിക്ക് കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ – ബാലകാണ്ഡം അരങ്ങേറും. നാലപ്പാടം പത്മനാഭൻ കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. 25 ന് ഉച്ചയ്ക്ക് 2 മണിക്കാണ് സമാപന സമ്മേളനം.ഗ്രന്ഥശാലകൾക്കും വിദ്യാലയങ്ങൾക്കും പൊതു ജനങ്ങൾക്കും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 80 ഓളം പ്രസാധകരുടെ പുസ്തകങ്ങൾ വിലക്കിഴിവോടെ വാങ്ങാനുള്ള സുവർണാവസരമാണ് പുസ്തകമേള .

ADVERTISEMENT