Thursday, September 24, 2026 | Kerala / National / International Edition

കായികമേളയ്ക്ക് അൻവിതയുടെ കരുതൽ; ഭക്ഷണ ഫണ്ടിലേക്ക് ധനസഹായം നൽകി ആറാം ക്ലാസുകാരി

By Published: September 24, 2026 (1 hour ago) Reading time: 4 min 5 Views

കായികമേളയ്ക്ക് അൻവിതയുടെ കരുതൽ; ഭക്ഷണ ഫണ്ടിലേക്ക് ധനസഹായം നൽകി ആറാം ക്ലാസുകാരി

​നീലേശ്വരം : ഉപജില്ലാ സ്കൂൾ ഒളിമ്പിക്സിനെത്തുന്ന കായികപ്രതിഭകൾക്ക് മാതൃകാപരമായ കൈത്താങ്ങുമായി ആറാം ക്ലാസുകാരി. നീലേശ്വരം സെന്റ് ആൻസ് എ.യു.പി. സ്കൂൾ വിദ്യാർത്ഥിനിയും പള്ളിക്കര സ്വദേശികളായ സുരേന്ദ്രൻ , പ്രസീത ദമ്പതികളുടെ മകളുമായ അൻവിത സുരേന്ദ്രനാണ് മേളയുടെ ഭക്ഷണ ഫണ്ടിലേക്ക് ധനസഹായം നൽകിയത്.​സ്കൂൾ കലോത്സവ വേദിയിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസ്സി ജോർജ്, നഗരസഭാ കൗൺസിലർ ശ്രീ. സതീശൻ അവർകൾ എന്നിവർ ചേർന്ന് സഹായധനം ഏറ്റുവാങ്ങി.