*കേരളോത്സവം: മടിക്കൈ ഗ്രാമപഞ്ചായത്തിൽ സംഘാടക സമിതി രൂപീകരിച്ചു*

**മടിക്കൈ:** ഈ വർഷത്തെ കേരളോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി മടിക്കൈ ഗ്രാമപഞ്ചായത്തിൽ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ. സജി സ്വാഗതപ്രസംഗം നിർവഹിച്ചു.കേരളോത്സവ സംഘാടക സമിതി രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശൻ നിർവഹിച്ചു. പഞ്ചായത്തിലെ യുവാക്കളുടെയും കലാ-കായിക പ്രതിഭകളുടെയും കഴിവുകൾ മാറ്റുരയ്ക്കുന്ന കേരളോത്സവം വൻ വിജയമാക്കാൻ എല്ലാവരുടെയും സഹകരണം പ്രസിഡന്റ് അഭ്യർത്ഥിച്ചു.യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വി ജ്യോതി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കുഞ്ഞികൃഷ്ണൻ, യൂത്ത് കോർഡിനേറ്റർ അഭിജിത് എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രതിനിധികൾ, ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.കായിക മത്സരങ്ങൾ ബങ്കളത്തു വച്ചും കലാ മത്സരങ്ങൾ മേക്കാട്ട് വച്ചും നടത്താൻ തീരുമാനിച്ചു.,
