Thursday, November 19, 2026 | Kerala / National / International Edition

മടിക്കൈ ഉമിച്ചി ഭാസ്കര കുമ്പള സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ 2026 നവംബർ 16 മുതൽ 20 വരെ നടക്കുന്ന രണ്ടാമത് ഭരത് മുരളി പ്രൊഫഷണൽ നാടകോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും ആദ്യ സംഭാവന ഏറ്റു വാങ്ങൽ ചടങ്ങും CPIM മടിക്കൈ ഈസ്റ്റ്‌ ലോക്കൽ സെക്രട്ടറി സ. പി. വിജയൻ നിർവഹിച്ചു.

By adminfirstdial Published: October 18, 2026 (1 month ago) Reading time: 4 min 16 Views
Share WhatsApp Facebook
ADVERTISEMENT

മടിക്കൈ ഉമിച്ചി ഭാസ്കര കുമ്പള സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ 2026 നവംബർ 16 മുതൽ 20 വരെ നടക്കുന്ന രണ്ടാമത് ഭരത് മുരളി പ്രൊഫഷണൽ നാടകോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും ആദ്യ സംഭാവന ഏറ്റു വാങ്ങൽ ചടങ്ങും CPIM മടിക്കൈ ഈസ്റ്റ്‌ ലോക്കൽ സെക്രട്ടറി സ. പി. വിജയൻ നിർവഹിച്ചു.

സംഘാടക സമിതി ചെയർമാൻ എ. വി. ബാലകൃഷ്ണൻ അധ്യക്ഷനായി. എം. ടി. രാജീവൻ മാസ്റ്റർ, എ. വി. രാജൻ, മണിയറ രാജൻ,വിനോദ് ഉമിച്ചി,കെ. പി. ബാലൻ, സതീഷ്ചന്ദ്രൻ. സി, പവിത്രൻ. കെ. എ, പി. തമ്പാൻ നായർ എന്നിവർ സംസാരിച്ചു.പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ നിധീഷ്. കെ. പി സ്വാഗതവും സംഘാടക സമിതി ജോ. കൺവീനർ സുജിത്ത് ആനക്കല്ല് നന്ദിയും രേഖപെടുത്തി* *സംഘാടക സമിതി അംഗങ്ങളും മടിക്കൈ നന്മ നാടൻ കലാവേദി പ്രവർത്തകരും, റെഡ് സ്റ്റാർ ക്ലബ് പ്രവർത്തകരും വായനശാല പ്രവർത്തകരും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു

ADVERTISEMENT