Sunday, November 22, 2026 | Kerala / National / International Edition

നവരാത്രി ആഘോഷങ്ങളിൽ ഭക്തജന തിരക്കെറുന്നു

By adminfirstdial Published: October 20, 2026 (1 month ago) Reading time: 4 min 13 Views
Share WhatsApp Facebook
ADVERTISEMENT

നവരാത്രി ആഘോഷങ്ങളിൽ ഭക്തജന തിരക്കെറുന്നു

ചായ്യോത്ത് : പെരിങ്ങാര ശ്രീ ദുർഗാ ഭഗവതി ക്ഷേത്രത്തിൽ ഒക്ടോബർ 11 മുതൽ നടന്നു വരുന്ന നവരാത്രി ആഘോഷങ്ങളിൽ ഭക്തജന തിരക്കെറുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന നിരവധിയായ കലാ സാംസ്‌കാരിക പരിപാടികളിൽ വൻ ഭക്ത ജന പങ്കാളിത്തം ഉണ്ടായിരുന്നു. ദൂര ദേശങ്ങളിൽ നിന്നു പോലും നിരവധി ഭക്തജനങ്ങളാണ് ക്ഷേത്ര ദർശനത്തിനും കലാപരിപടികളിൽ പങ്കെടുക്കാനുമായി ചായ്യോത്ത് പെരിങ്ങാര ശ്രീ ദുർഗാ ഭഗവതി ക്ഷേത്രാങ്കണത്തിൽ എത്തി ചേർന്നത്. ഞായറാഴ്ച രാവിലെ 8.30 മുതൽ 12 മണി വരെ ലളിതാ സഹസ്രനാമാർച്ചനയും സർവ്വശ്വര്യ വിളക്ക് പൂജയും നടന്നു. വൈകുന്നേരം 7.30 ന് പൂജവയ്പ്പ്. തുടർന്ന് കോട്ടോടി ശ്രീ ഇ കുഞ്ഞമ്പു മാസ്റ്ററുടെ ആദ്ധ്യാത്മിക പ്രഭാഷണവും.ഒക്ടോബർ 19 ന് വൈകുന്നേരം 7മണിക്ക് നിറമാല, ദീപാരാധന, തായമ്പക, അത്താഴ പൂജ. 20 ന് വാഹനപൂജ . 21 ന് വിജയ ദശമി നാളിൽ പൂജയെടുപ്പ്, വിദ്യാരംഭം. റിട്ട. പ്രൊഫസർ യൂ. ശശിമേനോൻ കുരുന്നുകളെ എഴുതിനിരുത്തും. തുടർന്ന് ഉച്ചക്ക് 12 മണി മുതൽ അന്നദാനം. വൈകുന്നേരം 7.30 ന് പള്ളിക്കര പുതിയില്ലം ശ്രീകുമാരൻ നമ്പൂതിരി അവതരിപ്പിക്കുന്ന തിടമ്പ് നൃത്തത്തോടെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് സമാപനം.

ADVERTISEMENT