Saturday, November 21, 2026 | Kerala / National / International Edition

പിലിക്കോട് ഗ്രാമ പഞ്ചായത്ത് ബി.എം. സി യുടേയും എ.കെ. ജി സ്മാരക വായനശാല പാടിക്കീലിന്റേയും നേതൃത്വത്തിൽ ഗവ.യു.പി.സ്കൂൾ പാടിക്കീലിൽ പെരിയ പോളത്താളി സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു.

By adminfirstdial Published: October 26, 2026 (4 weeks ago) Reading time: 4 min 23 Views
Share WhatsApp Facebook
ADVERTISEMENT

പെരിയ പോളത്താളി സംരക്ഷണ ജനകീയ കൂട്ടായ്മകൊടക്കാട്: പിലിക്കോട് ഗ്രാമ പഞ്ചായത്ത് ബി.എം. സി യുടേയും എ.കെ. ജി സ്മാരക വായനശാല പാടിക്കീലിന്റേയും നേതൃത്വത്തിൽ ഗവ.യു.പി.സ്കൂൾ പാടിക്കീലിൽ പെരിയ പോളത്താളി സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു. വംശനാശഭീഷണിയിലുള്ള കാസർഗോഡ് ജില്ലാ പുഷ്പമായ പെരിയ പോളത്താളിയുടെ ആവാസ കേന്ദ്രങ്ങളിൽ ഒന്നാണ് പിലിക്കോട് പഞ്ചായത്തിലെ പാടിക്കീൽ . ജനകീയ കൂട്ടായ്മനീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം. മീനാകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഇ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ബി.എം. സി. പഞ്ചായത്ത് കൺവീനർ ടി.വി. ഗ്രീധരൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.പെരിയ പോളത്താളി സംരക്ഷണത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ ഡോ. ഹർഷിദ് പുൽപ്പറമ്പിൽ , ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ ജനകീയ തലം എന്ന വിഷയത്തിൽ ഡോ.സി. കുഞ്ഞിക്കണ്ണൻ എന്നിവർ ക്ലാസെടുത്തു. എം.കെ ഹരിദാസ് , ഹേമാംബിക, എൻ.റഹ്മത്ത് , വി.എം. അഖില, കെ. സുഗതൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി വി.മധുസൂദനൻ സ്വാഗത വും.ഗ്രന്ഥാലയം സെക്രട്ടറി കെ.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

ADVERTISEMENT