Saturday, November 21, 2026 | Kerala / National / International Edition

പുല്ലൂരിൽ പാൽ ഗുണമേൻമ ബോധവൽക്കരണ പരിപാടി നടന്നു. പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോക്ടർ സി. കെ. സബിത ഉദ്ഘാടനം ചെയ്തു

By adminfirstdial Published: October 15, 2026 (1 month ago) Reading time: 4 min 4 Views
Share WhatsApp Facebook
ADVERTISEMENT

പുല്ലൂരിൽ പാൽ ഗുണമേൻമ ബോധവൽക്കരണ പരിപാടി നടന്നു. പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോക്ടർ സി. കെ. സബിത ഉദ്ഘാടനം ചെയ്തു

.പുല്ലൂർ : ക്ഷീര വികസന വകുപ്പ് കാസർഗോഡ് ജില്ല ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്റെയും കാഞ്ഞങ്ങാട് ബ്ലോക്കിലെ പുല്ലൂർ ക്ഷീര സഹകരണ സംഘത്തിന്റെ യും സംയുക്ത ആഭിമുഖ്യത്തിൽ ക്ഷീര കർഷകർക്കായി പുല്ലൂരിൽ പാൽ ഗുണമേന്മ ബോധവൽക്കരണ പരിപാടി നടന്നു. കറവമാടുകളുടെ ഉത്പാദന ക്ഷമത ഉപയോഗപ്പെടുത്തുന്നതിനും, ഉൽപ്പാദിപ്പിക്കുന്ന പാലിന് കൂടുതൽ വില ലഭ്യമാക്കുന്നതിനും, സംഘം വിപണനം നടത്തുന്ന പാലിന് നിയമപ്രകാരമുള്ള ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനും വേണ്ടുന്ന അറിവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ക്ഷീര വികസന വകുപ്പ് മുഴുവൻ ക്ഷീര കർഷകരെയും പങ്കെടുപ്പിച്ചുകൊണ്ട് ഇത്തരത്തിലുള്ള ബോധവൽക്കരണ പരിപാടി നടത്തുന്നത്.പുല്ലൂർ എ.കെ.ജി ഗ്രന്ഥാലയത്തിൽ വച്ച് നടന്ന പാൽ ഗുണമേന്മ ബോധവൽക്കരണ പരിപാടി പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോക്ടർ സി.കെ.സബിത ഉദ്ഘാടനം ചെയ്തു. (ഹോൾഡ്….. പ്രസംഗം )പുല്ലൂർ ക്ഷീര സഹകരണ സംഘം പ്രസിഡണ്ട് പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കാസർകോട് ജില്ല ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഉഷാദേവി മുഖ്യാതിഥിയായി പങ്കെടുത്തു. (ഹോൾഡ്…..പ്രസംഗം) കാഞ്ഞങ്ങാട് ബ്ലോക്ക് ക്ഷീര വികസന ഓഫീസർ അനുല.എസ്. മേനോൻ വിഷയാവതരണം നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാടിക്കാൽ നാരായണൻ, പുല്ലൂർ പെരിയ പഞ്ചായത്ത് മെമ്പർമാരായ കെ. ബിന്ദു, വി. കെ. നളിനി, എ.കൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് മെച്ചപ്പെട്ട ഗുണനിലവാരത്തിലൂടെ ഉയർന്ന പാൽ വില എന്ന വിഷയത്തെക്കുറിച്ച് കാസർഗോഡ് ജില്ല ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കൺട്രോൾ ഓഫീസർ പി എച്ച് സിനാജുദ്ദീൻ ക്ലാസ് എടുത്തു. കൂടാതെ ശുദ്ധമായ പാൽ ഉൽപാദനവും സൂക്ഷ്മാണു നിയന്ത്രണവും എന്ന വിഷയത്തിൽ മിൽമ പി. ആൻഡ് ഐ യൂണിറ്റ് ഹെഡ് വി.ഷാജി യും ക്ലാസ്സ് കൈകാര്യം ചെയ്തു പുല്ലൂർ ക്ഷീര സഹകരണ സംഘം സെക്രട്ടറി പി. കുഞ്ഞിക്കേളു സ്വാഗതവും സംഘം ഭരണസമിതി അംഗം പി. രാഘവൻ നന്ദിയും പറഞ്ഞു.

ADVERTISEMENT