
സാമൂഹ്യ സുരക്ഷാ പെൻഷൻ 5000 രൂപയാക്കി വർദ്ധിപ്പിക്കണം
മടിക്കൈ :സാമൂഹ്യ സുരക്ഷാ പെൻഷൻ 5000 രൂപയാക്കി വർന്ധിപ്പിക്കണമെന്ന് ഡി എ ഡബ്ല്യു എഫ് മടിക്കൈ പഞ്ചായത്ത് കൺവെൻഷൻ അധികൃതരോട് ആവശ്യപ്പെട്ടു
.കൂടാതെ ഭിന്നശേഷിക്കാർക്ക് കെഎസ്ആർടിസി ബസ് പാസ് അനുവദിക്കുന്നതിനുള്ള വരുമാനപരിധി എടുത്തുകളയണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.മേക്കാട്ട് കുടുംബശ്രീ ഹാളിൽ നടന്ന കൺവെൻഷൻ മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് വി പ്രകാശൻ ഉദ്ഘാടനം ചെയ്തു.സി കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി ജ്യോതി,പഞ്ചായത്ത് അംഗം ഭാസ്കരൻ,ജില്ലാ സെക്രട്ടറി സി വി സുരേഷ്,ഏരിയ സെക്രട്ടറി എൻ രാജൻ,ജില്ലാ കമ്മിറ്റി അംഗം കാർത്യായനി,ഉദയകുമാർ,മോഹനൻ എന്നിവർ സംസാരിച്ചു.കെ ശ്രീധരൻ സ്വാഗതവും പത്മനാഭൻ നന്ദിയും പറഞ്ഞു.ഭാരവാഹികളായി സി കുഞ്ഞമ്പു (പ്രസിഡൻറ്) ,എ പത്മനാഭൻ ,ശാന്തിനി ബങ്കളം (വൈസ് പ്രസിഡണ്ട്മാർ),കെ ശ്രീധരൻ (സെക്രട്ടറി),സുബ്രഹ്മണ്യൻ ,രാജൻ ബി കക്കാട്ട് (ജോ : സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.